ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടി സ്കൂൾ അധികൃതർ നൽകിയ ഹർജിയിലാണ് നടപടി. പ്രശ്നത്തെ തുടർന്ന് സ്കൂൾ രണ്ടു ദിവസമായി അടച്ചിരിക്കുകയാണ് സ്കൂളിലെ ഒരു വിദ്യാർഥി യൂണിഫോമിൽ അനുവദിക്കാത്ത രീതിയിൽ ശിരോവസ്ത്രം ധരിച്ചുവന്നതാണ് തർക്കത്തിനു കാരണമായത്. ശിരോവസ്ത്രം അനുവദിക്കാനാവില്ലെന്ന് കുട്ടിയുടെ മാതാപിതാക്കളെ അറിയിച്ചെങ്കിലും തുടർന്നുള്ള ദിവസങ്ങളിലും ഇത് തുടരുകയായിരുന്നു. ഈ വർഷം അഡ്മിഷനെടുത്ത കുട്ടിയുടെ മാതാപിതാക്കളോട് യൂണിഫോമിനെ കുറിച്ച് അന്നേ പറഞ്ഞിരുന്നു. ......
കൊച്ചി: ഫാദർ ഫിർമൂസ് വനിതാ പുരസ്ക്കാര വിതരണം എറണാകുളം ഡിസ്ട്രിക്ട് ആൻ്റ് സെഷൻസ് ജഡ്ജ് ശ്രീമതി ഹണി എം. വർഗീസ് ഉദ്ഘാടനം ചെയ്തു.എറണാകുളം ഇ എസ് എസ് എസ് ഓഡിറ്റോറിയത്തിൽ ഫാദർ ഫിർമൂസ് ഫൗണ്ടേഷൻ സംഘടിപ്പിച്ച ചടങ്ങിൽ പ്രസിഡൻ്റ് മാത്യു ലിഞ്ചൻ റോയി അധ്യക്ഷത വഹിച്ചു.തൃക്കാക്കര ഭാരത മാതാ കോളേജ് റിട്ട. ......
കൊച്ചി - മുനമ്പം വിഷയത്തിൽ കോടതി ഉത്തരവ് ഉണ്ടായിട്ടും | കേന്ദ്ര നിയമങ്ങൾ അനുകൂലമായിരുന്നിട്ടും മുനമ്പം ജനതയ്ക്ക് റവന്യൂ അവകാശം തിരികെ നൽകാൻ അടിയന്തര നടപടി സ്വീകരിക്കാത്ത സംസ്ഥാന സർക്കാരിന്റെ നിലപാട് സംശയസ്പദം ആണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഷോൺ ജോർജ് അഭിപ്രായപ്പെട്ടു.
ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ കമ്മീഷനെ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണല്ലോ സംസ്ഥാന സർക്കാർ അപ്പീൽ നൽകിയത് എന്നാൽ ആ കേസിലാണ് മുനമ്പത്ത് വസ്തുക്കൾ വക്കഫ് ബോർഡിന്റെ പേരിൽ കൂട്ടിയ നടപടി പോലും തെറ്റായിരുന്നു എന്നുള്ള വിധി ഹൈക്കോടതിയിൽ ഡിവിഷൻ ബെഞ്ചിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. ......
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി ഒ.ജെ. ജനീഷിനെ പ്രഖ്യാപിച്ചു. നിലവിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റാണ്.......

സ്ത്രീകളില്‍ കൂടുതലായി കാണപ്പെടുന്ന കാന്‍സര്‍ ആണ് സ്തനാര്‍ബുദം. അതുകൊണ്ടുതന്നെ എല്ലാ വര്‍ഷവും ഒക്ടോബര്‍, സ്തനാര്‍ബുദ ബോധവല്‍ക്കരണ മാസമായി ആചരിക്കുക വഴി ജനങ്ങള്‍ക്ക് രോഗലക്ഷണങ്ങളെയും ചികിത്സാരീതികളെയും കുറിച്ചുള്ള അവബോധം നല്‍കുക എന്നതാണ് ലോക ആരോഗ്യ സംഘടന ലക്ഷ്യമിടുന്നത്.
സ്തനാര്‍ബുദം നേരത്തെ കണ്ടുപിടിക്കാനാകുമെന്നും അതിനെ അതിജീവിക്കാനാകുമെന്നുള്ള സന്ദേശം നല്‍കാനും നിലവിലുള്ള രോഗികള്‍ക്ക് ധൈര്യം പകരാനും രോഗത്തെ അതിജീവിച്ചവര്‍ക്ക് ഒത്തുചേരാനും അവസരം ഒരുക്കിക്കൊണ്ട് സ്ത്രീകളുടെ ആരോഗ്യവും ക്ഷേമവും പ്രോത്സാഹിപ്പിക്കുക എന്നതാണ് പിങ്ക് മാസാചരണത്തിലൂടെ (ഒക്ടോബര്‍) ഉദ്ദേശിക്കുന്നത്.
ശരീരത്തിലെ കോശങ്ങളില്‍ ഉണ്ടാകുന്ന ചില ജനതക വ്യതിയാനങ്ങളാണ് അര്‍ബുദ രോഗബാധയ്ക്കുള്ള പ്രധാന കാരണമെന്നിരുന്നാലും സ്ത്രീ ശരീരത്തിലെ ഹോര്‍മോണുകളുടെ വ്യതിയാനങ്ങള്‍, അമിതവണ്ണം, വ്യായാമക്കുറവ്, കൊഴുപ്പു നിറഞ്ഞ ഭക്ഷണശൈലി, പ്രസവം, മുലയൂട്ടല്‍ എന്നിവയുടെ അഭാവം, വൈകിയുള്ള ആര്‍ത്തവവിരാമം, അധികമായുള്ള ഹോര്‍മോണ്‍ മരുന്നുകളുടെ ഉപയോഗം തുടങ്ങിയവ സ്ഥാനാര്‍ബുദത്തിന് കാരണമാകുന്നു എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളവയാണ്.
സ്വന്തമായുള്ള സ്തന പരിശോധനയിലൂടെ പ്രാരംഭ ദിശയില്‍ തന്നെ സ്തനാര്‍ബുദം കണ്ടുപിടിക്കുവാന്‍ സാധിക്കും. ......
കൊച്ചി: ഒരാളെ മറ്റൊരാളാക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗം അയാളുടെ ഗുണങ്ങള്‍ എടുത്തുപറയുകയാണെന്ന് എക്സിക്യൂട്ടീവ് എജുക്കേറ്ററും കോളബറേഷന് കോച്ചും മീഡിയേറ്ററുമായ കെ എസ് ശര്‍മ പറഞ്ഞു. കേരള മാനേജ്മെന്റ് അസോസിയേഷന് ഇന്‍സൈറ്റ് എക്സ് സീരിസ് എട്ടാം എഡിഷനില്‍ ഉന്നതതലത്തിലുള്ള മാനേജര്‍മാര്‍ നേരിടുന്ന പ്രതിസന്ധികള്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരാള്‍ എങ്ങനെയാണോ അയാളെ കേവലം അങ്ങനെതന്നെ കണ്ടാല്‍ അയാളില്‍ മാറ്റമുണ്ടാകില്ലെന്നും എന്നാല്‍ അയാള്‍ എങ്ങനെ ആവണമോ അതുപോലെ പരിഗണിച്ചാല്‍ അവര്‍ അങ്ങനെയായിത്തീരുമെന്നും അദ്ദേഹം പറഞ്ഞു. ......
വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഹമാസ് ഏഴു ബന്ദികളെ മോചിപ്പിച്ചു. ഖാൻ യൂനിസ്, നെറ്റ്സരീം എന്നിവടങ്ങിൽ വച്ച് റെഡ് ക്രോസ് അധികൃതർക്കാണ് ബന്ദികളെ കൈമാറിയത്. തുടർന്ന് ഇവരെ ഇസ്രയേൽ സൈന്യത്തിന് കൈമാറി. ......
ചെങ്ങന്നൂർ: റോട്ടറി ക്ലബ് ചെങ്ങന്നൂരും എ എം എ ഐ
ചെങ്ങന്നൂർ ഏരിയ കമ്മിറ്റിയും സംയുക്തമായി മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും നടത്തി.
ചെങ്ങന്നൂർ: റോട്ടറി ക്ലബ് ചെങ്ങന്നൂരും ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ
ചെങ്ങന്നൂർ ഏരിയ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ആയുർവേദ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും
ചെങ്ങന്നൂർ റോട്ടറി കമ്മ്യൂണിറ്റി ഹാളിൽ നടത്തി.
യോഗത്തിൽ
റോട്ടറി ക്ലബ് പ്രസിഡണ്ട് ജേക്കബ് ഫിലിപ്പ് അദ്ധ്യക്ഷത
വഹിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം
നാൻസി മറിയം സാം ( പ്രശസ്ത ഇംഗ്ലീഷ് ഭാഷ പണ്ഡിത ) നിർവഹിച്ചു.
ആയുർവേദത്തെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസ്
എ എം എ ഐ ചെങ്ങന്നൂർ ഏരിയ പ്രസിഡണ്ട് ഡോ. ......